നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാര, തായ്‌നേരി സ്‌കൂള്‍ പരിസരം, തുളുവന്നൂര്‍ എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 17 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പെരിങ്ങോം താലൂക്ക് ഹോസ്പിറ്റല്‍ ഭാഗങ്ങളില്‍ ഏപ്രില്‍ 17 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും കെ പി നഗര്‍, കൊരങ്ങാട്, പയ്യങ്ങാനം ഭാഗങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും, പാടിയോട്ടുചാല്‍ എക്‌സ്‌ചേഞ്ച്, മച്ചിയില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ യം കെയ് ഐസ് പ്ലാന്റ്, സിപ്‌ക്കോസ്, വെസ്റ്റണ്‍ ഐസ് പ്ലാന്റ്, സതേണ്‍ ഐസ് പ്ലാന്റ്, സം സം ഐസ് പ്ലാന്റ്, കണ്ണൂര്‍ കോട്ട, ഫോര്‍ട്ട് ലൈറ്റ് ആന്റ് സൗണ്ട് എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 17 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.