നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ തുമ്പത്തടം, ഏര്യം ടവര്‍, ഏര്യം ടൗണ്‍, കണ്ണങ്കൈ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് ഒന്ന് ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വട്ടപ്പൊയില്‍ ദിനേശ്, വട്ടപ്പൊയില്‍,പാട്യം റോഡ്, മതുക്കോത്ത്, ചേലോറ, പെരിങ്ങളായി, ശ്രീരോഷ് ഒന്ന്, ശ്രീരോഷ് രണ്ട്, ശ്രീരോഷ് മൂന്ന് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് ഒന്ന് ശനിയാഴ്ച രാവിലെ ഏഴ് മുതല്‍ 11 മണി വരെ വൈദ്യുതി മുടങ്ങും.

കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ സതേണ്‍ സ്റ്റാര്‍ ഐസ്, ഗവ.ഐസ്, ഇന്‍ഡസ് മോട്ടോര്‍സ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് ഒന്ന് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.