നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വില്ലേജ് മുക്ക്, ടിപ്ടോപ്, പുറവൂര്‍, ചങ്ങലാട്ട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 25 വ്യാഴാഴ്ച രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും മീന്‍കടവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇരിവേരികാവ്, അലുവ പീടിക എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 25 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ തെഴുക്കില്‍ പീടിക, മാസ്റ്റര്‍ ക്ലബ്ബ് റോഡ്, താഴെ ചൊവ്വ, തങ്കേക്കുന്ന്, കിഴക്കേകര, ബൈപാസ് റോഡ് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 25 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.