നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പൊന്നച്ചേരി, ആലക്കാട് ചെറിയപള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 22 ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കിഴക്കേകണ്ടങ്കാളി, കുന്നത്ത് മന, മാവിച്ചേരി-കോമ്രേഡ് ക്ലബ്, പുതിയ ബസ്സ്റ്റാന്റ് റോഡ്, സ്റ്റേഡിയം, സഹകരണ ആശുപത്രി റോഡ് എന്നീ ഭാഗങ്ങളില്‍ മെയ് 22 ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കയ്പക്ക മെട്ട, കയ്പക്ക മെട്ട പള്ളി, കോയ്യോട്ട് പാലം, ചെമ്മാടം, ചെമ്മാടം വായനശാല, പള്ളിയത്ത് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 22 ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയും ചെക്കിക്കുളം, കാവുംച്ചാല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഈശാനമംഗലം, ചേലേരി സ്‌കൂള്‍, ഇടക്കായ്തോട്, ചേലേരി അമ്പലം, കേളന്‍മുക്ക്, കൊളച്ചേരിപറമ്പ്, വൈദ്യര്‍കണ്ടി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 22 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ പിഎംജെ, പി വി ആര്‍ കോംപ്ലക്സ്, ഭാരത് മെഷീന്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 22 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.