നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് ലിമിറ്റഡ് മുതല്‍ കക്കംപാലം വരെയുള്ള ഭാഗങ്ങളില്‍ ജൂണ്‍ രണ്ട് ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ അനട്ടി, ഭജനമഠം, മില്ലത്ത് നഗര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ രണ്ട് ബുധനാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂര്‍ സെക്ഷന്‍ പരിധിയിലെ മോഡേണ്‍വുഡ്, മലബാര്‍ ക്രഷര്‍, സിദ്ദിഖ് നഗര്‍, ഇരിക്കൂര്‍ ഹൈസ്‌കൂള്‍, കാനറാ ബാങ്ക്, വളവുപാലം, മലബാര്‍ പെയിന്റ് എന്നീ ഭാഗങ്ങളില്‍ ജൂണ്‍ രണ്ട് ബുധനാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അതിരകം ഹോമിയോ ഡിസ്‌പെന്‍സറി മുതല്‍ അതിരകം യു പി സ്‌കൂള്‍, സുബ്രഹ്‌മണ്യ സ്വാമി ടെമ്പിള്‍ റോഡില്‍ കൊയാമ്പില്‍ കമ്പനി, ചിക്കന്‍ ഫാം വരെയുള്ള ഭാഗങ്ങളില്‍ ജൂണ്‍ രണ്ട് ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും .
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൈപ്പക്കമട്ട പള്ളി, കൈപ്പക്കമട്ട, കോയ്യോട്ട് പാലം, ചെമ്മാടം, ചെമ്മാടം വായനശാല, പള്ളിയത്ത് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ രണ്ട് ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.