നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എ കെ ജി മന്ദിരം, ചാല്‍ ബീച്ച്, വായിപ്പറമ്പ്, അയനിവയല്‍ എന്നീ ഭാഗങ്ങളില്‍ ജൂണ്‍ നാല് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ സി ആര്‍ പി എഫ്, എ വണ്‍ വിനീര്‍, കരിന്തടം ക്രഷര്‍, ഫോം എക്‌സ്, ഏണ്ടി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ നാല് വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരുവാമ്പ നം.1, പെരുവാമ്പ ബി എസ് എന്‍ എല്‍, ഓടമുട്ട്, പെടേന കിഴക്കേക്കര, ചോരല്‍പ്പള്ളി, കാര്യപ്പള്ളി ടൗണ്‍, കാര്യപ്പള്ളി, മൂലവയല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ നാല് വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദുതി മുടങ്ങും.
പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശിശുമന്ദിരം, പി സി മുക്ക്, ആലക്കാട് മഠപുര, ഐവര്‍ കുളം കോവില്‍, വടക്കുമ്പാട്, ബാലവാടി വടക്കുമ്പാട്, ചാപ്പ, അമ്പല നട , പഞ്ചായത്ത്, വജ്ര, പള്ളിയത്ത്, പെരളശ്ശേരി, ടാക്കീസ്, എ കെ ജി ഹോസ്പിറ്റല്‍ എന്നീ ഭാഗങ്ങളില്‍ ജൂണ്‍ നാല് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കെ എസ് ഇ ബി ഓഫീസ് മുതല്‍ താഴെ ചൊവ്വ ബസാര്‍, താഴെ ചൊവ്വ ബൈപാസ്സ്, റെയില്‍വെ ഗേറ്റ്, തങ്കേക്കുന്ന്, മാസ്റ്റര്‍ ക്ലബ്ബ് റോഡ്, കിഴക്കേക്കര, തെഴുക്കില്‍ പീടിക, മേലെചൊവ്വ മുതല്‍ അമ്പാടി റോഡ്, എ കെ ജി റോഡ് ഉള്‍പ്പെടെ കെ എസ് ഇ ബി വരെയും അതിരകം റോഡ്, എടചൊവ്വ കനാല്‍, എടചൊവ്വ യു പി സ്‌കൂള്‍, മയ്യാല പീടിക എന്നീ ഭാഗങ്ങളില്‍ ജൂണ്‍ നാല് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെയും, എളയാവൂര്‍ അമ്പലം, അമ്മന്‍ കുന്ന്, എളയാവൂര്‍ കോളനി, ജനശക്തി റോഡ് മേലെ ചൊവ്വ, മട്ടന്നൂര്‍ റോഡ് വാരം ജനത ടാക്കീസ് വരെയുള്ള ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും വൈദ്യുതി മുടങ്ങും.

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മയ്യില്‍ എസ് ബി ഐ പരിസരം, ചെക്ക്യാട്ട്, കവിളിയോട്ട്ചാല്‍, ആറാം മൈല്‍, പഴയ ആശുപത്രി, പൊയ്യൂര്‍, പാറത്തോട്, കയരളം മൊട്ട, മേച്ചേരി, ഗോപാലന്‍ പീടിക എന്നീ ഭാഗങ്ങളില്‍ ജൂണ്‍ നാല് വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയും പാവന്നൂര്‍ മൊട്ട, വള്ളുവ കോളനി എന്നീ ഭാഗങ്ങളില്‍ ര.വിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഗോള്‍ഡന്‍ വര്‍ക്ക്‌ഷോപ്പ്, കിഴക്കേക്കര, ഗുരുമഠം, പൊലീസ് കോളനി, നോര്‍ത്ത് മലബാര്‍ പ്രസ്സ്, കിഴുത്തള്ളി, ചാല വെസ്റ്റ്, സ്‌ക്വയര്‍ഫീറ്റ് വില്ല, പി വി എസ് അപ്പാര്‍ട്ട്‌മെന്റ്, എലീന അപ്പാര്‍ട്ട്‌മെന്റ്, മിസ്റ്റി വില്ല എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ നാല് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍ സെക്ഷന്‍ പരിധിയിലെ കാനറബാങ്ക്, വളവുപാലം എന്നീ ഭാഗങ്ങളില്‍ ജൂണ്‍ നാല് വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും