നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പാണപ്പുഴ റേഷന്‍ ഷോപ്പ്, പാണപ്പുഴ പോസ്റ്റ് ഓഫീസ്, പാണപ്പുഴ ക്രഷര്‍, മൂടേങ്ങ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 10 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ 12 മണി വരെയും മൂടേങ്ങ, പറവൂര്‍, കാരക്കുണ്ട് ടവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അടുവാപ്പുറം വയല്‍, പതിനാറാം പറമ്പ്, മോളൂര്‍, മൈക്കിള്‍ഗിരി, കണിയാര്‍വയല്‍, വയക്കര, ബാലങ്കരി എന്നിവിടങ്ങളില്‍ ജൂണ്‍ 10 വ്യാഴാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പെരളശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ശിശുമന്ദിരം, പിസി മുക്ക്, ആലക്കാട് മഠപ്പുര, ഐവര്‍ കുളം, കോവില്‍ ഐവര്‍ക്കുളം ഭാഗങ്ങളില്‍ ജൂണ്‍ 10 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ പട്ടേല്‍ റോഡ്, വിവേകാനന്ദ റോഡ്, കപ്പാലം എന്നിവിടങ്ങളില്‍ ജൂണ്‍ 10 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും