നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പട്ടുവം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 15 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പാണപ്പുഴ റേഷന്‍ ഷോപ്പ്, പാണപ്പുഴ പോസ്റ്റ് ഓഫീസ്, പാണപ്പുഴ ക്രഷര്‍, മൂടേങ്ങ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 15 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ 5.30 വരെയും ഏര്യം ടൗണ്‍, ഏര്യം ടവര്‍, കണ്ണങ്കെ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് 12.30 വരെയും വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പെരിങ്ങളായി കാവുമുതല്‍ കിത്താ പുരം, ഡി ടെക്, കാപ്പാട് പോസ്റ്റോഫീസ്, സി പി സ്റ്റോര്‍, ആറ്റടപ്പ റോഡ്, ശരവണ മില്ല്, മുണ്ടേരിപീടിക മുതല്‍ അരക്കിണര്‍ വരെയുള്ള ഭാഗങ്ങളില്‍ ജൂണ്‍ 15 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് മണി വൈദ്യുതി മുടങ്ങും