നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇഎസ് ഐ, ഹില്‍ടോപ്, മാര്‍വാ ടവര്‍, പി. വി. എന്‍., അഞ്ചു ഫാബ്രിക്കേറ്റര്‍സ്, തെരു -I, തെരു-II എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ ജൂണ്‍ 17 വ്യാഴാഴ്ച രാവിലെ 8.30 മണി മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
മാതമംഗലം സെക്ഷന്‍ പരിധിയിലെ കാരക്കുണ്ട് ടവര്‍, പറവൂര്‍, എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 17 വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ 5.30 മണി വരെ വൈദ്യുതി മുടങ്ങും.

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൊയ്യൂര്‍, പാറത്തോട്,കയരളം മൊട്ട, മേച്ചേരി, ഗോപാലന്‍ പീടിക എന്നിവിടങ്ങളില്‍ ജൂണ്‍ 17 ന് വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാനായത്തുമൂല,നാറാണത്തുചിറ,മണിയലംചിറ,കോയ്യോട് എസ്റ്റേറ്റ്,സാധൂ പാര്‍ക്ക് എന്നിവിടങ്ങളില്‍ ജൂണ്‍ 17 ന് വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച്് വരെ വൈദ്യുതി മുടങ്ങും.