നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാതമംഗലം സെക്ഷനു കീഴിലുള്ള പൊന്നച്ചേരി, ആലക്കാട് ചെറിയ പള്ളി , കാരക്കുണ്ട് ടവര്‍, പറവൂര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 23 ബുധനാഴ്ച 8.30 മുതല്‍ 5.30 മണി വരെ വൈദുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുള്ള ഷാലിമാര്‍, മന്ന പെട്രോള്‍ പമ്പ് പരിസരം, കളരിവാതുക്കല്‍ റോഡ് വളപട്ടണം പോലീസ് സ്റ്റേഷന്‍ പരിസരം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 23ന് ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

പെരളശേരി ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുള്ള ഇരിവേരി കനാല്‍,മണിക്കില്‍,പൊതവാച്ചേരി,പാറേക്കുണ്ട് ഭാഗങ്ങളില്‍ ജൂണ്‍ 23. ബുധനാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുള്ള കരിപ്പോട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8:30 മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുട ങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ മുണ്ടേരി പഞ്ചായത്ത് ,ശിവശക്തി ,സ്വദേശി ,കമാല്‍പീടിക ,അണ്ണാക്കൊട്ടന്‍ ചാല്‍ ,കാഞ്ഞിരോട് ദിനേശ് ,കാഞ്ഞിരോട് തെരു ,വീനസ് ക്ലബ്, എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലും ഏച്ചൂര്‍ ഓഫീസ് ട്രാന്‍സ്ഫോര്‍മറിന്റെ കമാല്‍പീടിക ഭാഗങ്ങളിലും ജൂണ്‍ 23 ബുധനാഴ്ച രാവിലെ 8:30 മുതല്‍ 5.30 മണി വരെ വൈദ്യുതി മുടങ്ങും.

ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുള്ള ചാലാട് അമ്പല മൈതാനം,ചാലാട് അമ്പലം റോഡ്, പന്നേന്‍പ്പാറ റോഡ്, ദിനേശ്, ചാലാട് ടൗണ്‍ ഭാഗങ്ങളില്‍ ജൂണ്‍ 23 ബുധനാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.