നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കോളിന്‍ മൂല, ചാപ്പ, സിദ്ദിഖ് പള്ളി, ഏച്ചൂര്‍ കോളനി, മാവിലാച്ചാല്‍, കാനച്ചേരി, കാനച്ചേരി പള്ളി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ രണ്ട് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ പൊന്നച്ചേരി, ആലക്കാട് ചെറിയ പള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ രണ്ട് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആണ്ടാം കൊവ്വല്‍, തൃപ്പാണിക്കര, മല്ലിയോട്ട്, പാണച്ചിറ, പാണച്ചിറ കളരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ രണ്ട് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ലിജിമ, പഴഞ്ചിറ, ധര്‍മ്മക്കിണര്‍, പഴഞ്ചിറ മുത്തപ്പന്‍, കോലത്തുവയല്‍, മരച്ചാപ്പ, കോലത്തുവയല്‍ സൊസൈറ്റി, കുറുക്കനാല്‍, ഹെന്റി റോഡ്, നാട്ടുമടം എന്നീ ഭാഗങ്ങളില്‍ ജൂലൈ രണ്ട് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വയക്കര സ്‌കൂള്‍, അരവഞ്ചാല്‍, സോഫ്റ്റ്‌സ്, കണ്ണംകൈ കോളനി, താണ്ടാനാട്ടുപൊയില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ രണ്ട് വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.