നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വയക്കര സ്‌കൂള്‍, ചരല്‍ കൂടം, കുടുവന്‍ കുളം, വയക്കര മുണ്ട്യ, ചെമ്പുലഞ്ഞി, ഉമ്മറ പൊയില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ ഏഴ് ബുധനാഴ്ച രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയും രാജ് ബ്രിക്കേറ്റ്, കാടാംകുന്ന്, കോളിമുക്ക്, പുറവട്ടം , ഏണ്ടി, ചേപ്പത്തോട്, കക്കറ, പുറവട്ടം, കക്കറ ക്രഷ്ര്‍, കക്കറ ടവര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കനോത്തക്കാവ്, വട്ടക്കുളം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ ഏഴ് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ആര്‍ഡബ്ലുഎസ്എസ്, നാറാത്ത്, ശ്രീദേവിപുരം, വിഷ്ണു ടെമ്പിള്‍, രണ്ടാം മൈല്‍, പാമ്പുരുത്തി റോഡ്, പാമ്പുരുത്തി പാലം, പാമ്പുരുത്തി, നാറാത്ത് ഹെല്‍ത്ത് സെന്റര്‍, ആര്‍ പി ഹൗസ്, കല്ലൂരിക്കടവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ ഏഴ് ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.