നിപ : കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കി തമിഴ്‌നാട്

കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കി തമിഴ്‌നാട്. അതിര്‍ത്തി ജില്ലയില്‍ നിരീക്ഷണം ശക്തമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സംശയമുള്ള കേസുകളില്‍ നിപ, സിക പരിശോധന നടത്തണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും കര്‍ശന നിര്‍ദേശം നല്‍കി.