നിയന്ത്രണംവിട്ട ബൈക്ക് സ്ലാബിലിടിച്ച് ഒരാൾ മരിച്ചു

കൊച്ചി: വൈറ്റില- കടവന്ത്ര റോഡിലെ എളംകുളം ഭാഗത്തെ വളവില്‍ വീണ്ടും വാഹനാപകടം. നിയന്ത്രണംവിട്ട ബൈക്ക് സ്ലാബിലിടിച്ച് തൊടുപുഴ സ്വദേശി സനല്‍ സത്യനാണ്(21) മരിച്ചത്. കഴിഞ്ഞ ഏഴുമാസത്തിനിടെ 9 പേരാണ് ഇവിടെ അപകടത്തില്‍ മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 6.30 ഓടെയായിരുന്നു അപകടം. റോഡിനോട് ചേര്‍ന്നുള്ള സ്ലാബില്‍ ഇരുചക്രവാഹനമിടിച്ചാണ് അപകടമുണ്ടായത്. സനല്‍ സഞ്ചരിച്ച ബൈക്ക് തകര്‍ന്നിട്ടുണ്ട്.