നിയമസഭയിലെ കയ്യാങ്കളിയുടെ പശ്ചാത്തലത്തിൽ സ്പീക്കർ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന് ചേരും.

നിയമസഭയിലെ കയ്യാങ്കളിയുടെ പശ്ചാത്തലത്തിൽ സ്പീക്കർ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന് ചേരും. രാവിലെ എട്ട് മണിക്കാണ് യോഗം. കഴിഞ്ഞ ദിവസത്തെ കയ്യാങ്കളിയുടെ പശ്ചാത്തലത്തിൽ സ്‌പീക്കറും നിയമസഭാ സെക്രട്ടറിയും നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് കക്ഷിനേതാക്കളുടെ യോഗം വിളിക്കാൻ തീരുമാനിച്ചത്. അതേസമയം നിയമസഭാ ഇന്നും പ്രക്ഷുബ്ധമായേക്കും

നിയമസഭയിൽ നടന്ന സംഘർഷവും കയ്യാങ്കളിയും അസ്വാഭാവികമെന്നാണ് വിലയിരുത്തൽ. ഇതിനൊരു പരിഹാരം കണ്ടെത്താനാണ് യോഗം. യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കും. മർദിച്ച വാച്ച് ആൻറ് വാർഡുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് 6 പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്. കെ.കെ രമ, ഉമ തോമസ്, സനീഷ് കുമാർ ജോസഫ്, ടി.വി ഇബ്രാഹിം, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.കെ.എം അഷ്റഫ് എന്നിവരാണ് പരാതി നൽകിയത്.