നിയമസഭയുടെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ഇ.ഡി
തിരുവനന്തപുരം: നിയമസഭാ സമിതിയുടെ നോട്ടിസിന് മറുപടി നല്‍കി എന്‍ഫോഴ്സ്മെന്‍റ്. നിയമസഭയുടെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ഇ.ഡി വ്യക്തമാക്കി.
അന്വേഷണത്തിന്‍റെ ഭാഗമായി ഫയലുകള്‍ വിളിച്ചുവരുത്താന്‍ അധികാരമുണ്ടെന്ന് മറുപടി. പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ വന്‍ സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നും ഇ.ഡിയുടെ വിശദീകരണം.
ലൈഫ് മിഷൻ സംസ്ഥാന വ്യാപകമായി തടസ്സപ്പെടുത്താൻ ഇഡി ബോധപൂർവ്വം ശ്രമിക്കുന്നു എന്നാണ് ജയിംസ് മാത്യു എംഎൽഎയുടെ പരാതി. ആ പരാതിയാണ് സ്പീക്കർ എത്തിക്സ് കമ്മറ്റിയുടെ പരിഗണനയ്ക്കു വിട്ടത്.
എത്തിക്സ് കമ്മറ്റി ഇതിൽ ഇഡിയോട് വിശദീകരണം തേടിയിരുന്നു. ഇഡിയുടെ അസിസ്റ്റന്റ് ഡയറക്ടർ പി. രാധാകൃഷ്ണനോടാണ് വിശദീകരണം തേടിയത്. ഇതിലാണ് ഇഡി മറുപടി നൽകിയത്.