നിരവധി ആളുകൾക്ക് ആശ്രയമായി എസ് വൈ എസ് കണ്ണൂർ സോൺ ഹെൽപ്‌ഡെസ്‌ക്.
കണ്ണൂർ: കൊവിഡ് മഹാമാരിയുടെ കുരുക്കില്‍ നിശ്ചലമായിപ്പോയ ദുരിത ജീവിതങ്ങളുടെ വിളിപ്പുറത്ത് സമര്‍പ്പിത സേവനത്തിന്റെ ഉദാത്ത മാതൃകയായി എസ് വൈഎസ് കണ്ണൂർ സോൺ സാന്ത്വനം വോളന്റിയര്‍മാര്‍. കോവിഡ് മരണങ്ങളും,പ്രതിരോധ പ്രവര്‍ത്തനങ്ങളും മരുന്നും ഭക്ഷണവുമടക്കമുള്ള അടിയന്തര സഹായങ്ങളുമൊരുക്കി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എസ് വൈഎസ് ഹെല്‍പ് ലൈന്‍ വഴി ഇതിനകം കണ്ണൂർ സോണിന്റെ വിവിധ ഭാഗങ്ങളിലായി ജാതി, മത ഭേദമന്യേ ആയിരങ്ങള്‍ക്കാണ് സേവനം ലഭ്യമാക്കുന്നത്.
കണ്ണൂരിന്റെ ഏതു ഭാഗങ്ങളില്‍ നിന്ന് ഏതു സമയത്ത് സഹായാഭ്യര്‍ഥനയെത്തിയാലും അടിയന്തര സ്വഭാവത്തോടെ സഹായ ഹസ്തവുമായെത്തുന്ന സന്നദ്ധ ഭടന്‍മാരുടെ ശൃംഖലയാണ് എസ് വൈഎസ് സജ്ജമായിട്ടുള്ളത്.
ഇതിനകം തന്നെ 165 കോവിഡ് മരണങ്ങൾ കണ്ണൂർ സോണിന്റെ നേതൃത്തത്തിൽ നടത്തിയിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് മെഡിചെയിൻ സംവിധാനം വഴി സോൺ വോളന്റിയര്‍മാര്‍ മെഡിസിൻ എത്തിച്ചു കൊടുക്കയും ചെയ്യുന്നു..
റിയാസ് കക്കാട്,മുസമ്മിൽ ചൊവ്വ,ഫാറൂഖ് മിസ്ബാഹി, അൻസാരി കക്കാട്,
സാദിഖ് ചൊവ്വ,മഷ്ഹൂദ് ടി സി,തുടങ്ങിയവർ നേതൃത്തം നൽകുന്നു..