നിര്‍ബന്ധിത മതപരിവര്‍ത്തനം ഗൗരവമുള്ള വിഷയമെന്ന് സുപ്രീംകോടതി
ദില്ലി: നിർബന്ധിത മതപരിവർത്തനം ഗൗരവകരമെന്ന് ആവർത്തിച്ച് സുപ്രീം കോടതി. വിഷയത്തിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ല. ഹർജിയിൽ ഉന്നയിക്കുന്ന വിഷയങ്ങളാണ് പരിഗണിക്കുന്നത്. ഏറെ ഗൗരവമുള്ള വിഷയമാണെന്നും നിർബന്ധിത പരിവർത്തനം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കേസ് അടുത്ത മാസം ഏഴിന് വീണ്ടും പരിഗണിക്കും.
നിർബന്ധിത മതപരിവർത്തനത്തിനെതിരെ ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യയായ നൽകിയ ഹർജിയാണിത്. നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനം ഗൗരവകരമാണെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹർജികളിൽ അറ്റോർണി ജനറലിൻ്റെ സഹായം സുപ്രീം കോടതി തേടി. കേസില്‍ അമ്മിക്കസ് ക്യൂറിയായി ഹാജരാകാമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.