നിർത്തിവച്ച രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ കൂടി പുനരാരംഭിക്കുന്നു.

തിരുവനന്തപുരം: കൊവിഡ് മൂലം നിറുത്തിവച്ച രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ കൂടി പുനരാരംഭിക്കുന്നു. കൊച്ചിയില്‍ നിന്ന് പാറ്റ്നയിലേക്കും കൊച്ചുവേളിയില്‍ നിന്ന് രാജസ്ഥാനിലെ ശ്രീഗംഗാ നഗറിലേക്കുമുള്ള ട്രെയിനുകളാണ് വീണ്ടുമെത്തുന്നത്. ഇതോടെ ഈയാഴ്ച സര്‍വീസ് പുനരാരംഭിക്കുന്ന കേരളത്തില്‍ നിന്നുള്ള ദീര്‍ഘദൂരട്രെയിന്‍ സര്‍വ്വീസുകളുടെ എണ്ണം നാലായി.

എറണാകുളത്തിനിന്ന് പാറ്റ്നയിലേക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വൈകിട്ട് 5.15നാണ് 02643/44 നമ്ബര്‍ ട്രെയിനിന്റെ സര്‍വീസ്. 23നാണ് ആദ്യസര്‍വ്വീസ്.

മടക്കം വ്യാഴം, വെള്ളി ദിവസങ്ങളില്‍. കൊച്ചുവേളിയില്‍ നിന്ന് രാജസ്ഥാനിലെ ശ്രീഗംഗാനഗറിലേക്കുള്ള 06312/11 ട്രെയിന്‍ സര്‍വീസ് 21ന് തുടങ്ങും. ശനിയാഴ്ചകളില്‍ വൈകിട്ട് 3.45നാണ് സര്‍വീസ്.