നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്,ഇന്ന് അംഗത്വം സ്വീകരിക്കും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ഇന്ന് ബിജെപി ആസ്ഥാനത്തെത്തി ബിജെപി അം​ഗത്വം എടുക്കും. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയടക്കമുള്ള മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് കോൺ​ഗ്രസിൽ നിന്നും രാജിവച്ച് ബിജെപിയുടെ ഭാ​ഗമാകാൻ പത്മജ വേണുഗോപാൽ തീരുമാനിച്ചത്.

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരന്റെ മകലൂടെ ബിജെപി പ്രവേശനം കോൺഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.