നിവേദനം നൽകി

കാസർഗോഡ് വയനാട് 400 കെ വി പവർ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് കർഷകരുടെ ആശങ്ക പരിഹരിക്കണമെന്നും കർഷകർക്ക് മതിയായി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട കേരള വൈദ്യുത വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടി അവർകളെ സന്ദർശിച്ച് നിവേദനം നൽകി. കണ്ണൂർ ജില്ലയിലെ 13 പഞ്ചായത്ത് കളിലായി 78.33 കിലോമീറ്റർ ദൂരത്തിലാണ് പ്രസ്തുത പവർ ഹൈവേ കടന്നുപോകുന്നത് ഈ പ്രദേശത്ത് ഉള്ള കർഷകർ ആശങ്കയിലാണ്. ഇതുമായിബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ്റെ നേതൃത്വത്തിൽ കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ,നടുവിൽ പഞ്ചായത്ത് മെമ്പർ സാജു ജോസഫ് ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാബു മാസ്റ്റർ . കർഷകരുടെ പ്രതിനിധി ബെന്നി പുതിയാപുറം തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.നിലവിൽ 400 കെ വി ലൈൻ നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമിയുടെ ഫെയർ വാല്യുവിന്റെ 85 ശതമാനം ടവർ നിർമ്മിക്കുന്ന സ്ഥല ത്തിനും15 ശതമാനമാണ് ലൈൻ കടന്നുപോകുന്ന സ്ഥലത്തിനും നഷ്ടപരിഹാരം ലഭ്യമാവുക .ഇത് വളരെ കുറവാണെന്നും അതുകൊണ്ട് കൊച്ചി ഇടമൺ പവർ ഹൈവേ പ്രത്യേക പാക്കേജ് മാതൃകയിൽ കണ്ണൂർ ജില്ലയിലൂടെ കടന്നു പോകുന്ന പ്രദേശത്തും പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് മന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. അടിയന്തരമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാരുടെ യോഗം വിളിച്ച് തീരുമാനം ഉണ്ടാക്കാമെന്ന് ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ഉറപ്പു നൽകി.