നൂറ്ദിന കര്‍മ്മ പദ്ധതി: 18 സ്‌കൂളുകളില്‍ വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തിയ സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ കെട്ടിടോദ്ഘാടനവും തറക്കല്ലിടലും നവീകരിച്ച ലാബുകളുടെ ഉദ്ഘാടനവും സപ്തംബര്‍ 14 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പരിപാടിയുടെ ഭാഗമായി ജില്ലയിലെ 18 സ്‌കൂളുകളില്‍ ഒരേസമയം ചടങ്ങുകള്‍ നടക്കും. പൂര്‍ത്തീകരിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെയും നവീകരിച്ച ലാബുകളുടെയും ഉദ്ഘാടനം, വിവിധ സ്‌കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ എന്നിവയാണ് പരിപാടികള്‍. ധര്‍മ്മടം മണ്ഡലത്തില്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച മുഴപ്പിലങ്ങാട് ഗവ എച്ച് എസ് എസ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ജി എച്ച് എസ് എസില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പങ്കെടുക്കും. വിവിധ മണ്ഡലങ്ങളിലെ പരിപാടികളില്‍ എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.