നെയ്യാറ്റിന്‍കരയില്‍ അമ്പിളിയുടെ മൃതദേഹവുമായി എത്തിയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു, പ്രതിഷേധം

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടിലേക്ക് എത്തിച്ച ആംബുലൻസ് നാട്ടുകാർ തടഞ്ഞു. വീടിന് നൂറ് മീറ്റർ ദൂരെ വെച്ചാണ് ആംബുലൻസ് തടഞ്ഞത്. കുട്ടികളുടെ സംരക്ഷണത്തിന് രേഖാമൂലം ഉറപ്പു നല്‍കണമെന്ന് ആവശ്യം.

അതേസമയം, നെയ്യാറ്റിൻകരയിൽ ഒഴിപ്പിക്കൽ നടപടിക്കിടെ പൊള്ളലേറ്റ് മരിച്ച രാജന്‍റേയും അമ്പിളിയുടെയും മക്കളുടെ പൂർണമായ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി. സര്‍ക്കാര്‍ വീടുവച്ചു നല്‍കും. പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് പരിശോധിക്കാൻ ഡിജിപി റൂറൽ എസ്പിക്ക് നിർദേശം നൽകി. രാജന്റെ സംസ്കാരത്തിന് മറ്റാരും കുഴിയെടുക്കാൻ പൊലീസ് സമ്മതിക്കാത്തതെ വന്നപ്പോഴാണ് തനിക്ക് കുഴി എടുക്കേണ്ടി വന്നത് എന്ന് രാജന്‍റെ മകൻ പറഞ്ഞു