നെരുവമ്പ്രത്തു മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റിൽ തീപ്പിടുത്തം

നെരുവമ്പ്രത്ത് മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ് പൂർണ്ണമായും കത്തിനശിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. അഗ്നിശമന സേന മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൻ്റെ ഫലമായാണ് തീ കെടുത്താനായത്.

ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. സൂപ്പർ മാർക്കറ്റിലെ സാധനങ്ങൾ പൂർണ്ണമായും കത്തിനശിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് പി വി അബ്ദുള്ള പറഞ്ഞു.