നെൽ കൃഷിയിൽ 100 മേനി വിളയിച്ച് ചെറുകുന്ന് കതിർ പുരുഷ സ്വയം സഹായ സംഘം.
നെൽ കൃഷിയിൽ 100 മേനി വിളയിച്ച് ചെറുകുന്ന് കതിർ പുരുഷ സ്വയം സഹായ സംഘം. വിളവെടുപ്പ് ഉത്സവം ടി വി രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ചെറുകുന്ന് കതിർ സ്വയം സഹായ സംഘം കുന്നനങ്ങാട് വയലിൽ രണ്ട് ഏക്കറ നെൽകൃഷി നടത്തിയത്. ചെറുകുന്ന് പഞ്ചായത്ത് കൃഷി ഭവൻ്റെ സഹായവും ലഭിച്ചിരുന്നു. പ്രദേശത്തെ മുതിർന്ന കർഷകരുടെ നിർദേശങ്ങളും ലഭിച്ചു. 100 മേനി വിളവ് ലഭിച്ചതിൽ ഏറെ ആഹ്ലാദത്തിലാണ് ഇവർ. സർക്കാർ ഇടപെടൽ കാർഷിക രംഗത്ത് ഏറെ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട് എന്ന് കൊയ്ത്ത് ഉത്സവം ഉദ്ഘാടനം ചെയ്ത ടി വി രാജേഷ് എംഎൽഎ പറഞ്ഞു.
കതിർ സ്വയം സഹായ സംഘം സെകട്ടറി ചന്ദ്രൻ കൊയ്യാൽ, സുമേഷ് എം.വി., TTബാല കൃ ഷണൻ, ഡി രവിന്ദ്രൻ , കെ. സജീവൻ, കെ കെ രമേശൻ, ടിവി മോഹനൻ, സച്ചിൻ, രൂപേഷ്, ജിതേഷ് എന്നിവർ നേതൃത്വം നൽകി. കിഴക്കേ കുന്നിൻ ചെരുവിൽ പച്ചക്കറിയും കൃഷി ചെയ്തിരുന്നു.