നേപ്പാളില്‍ തകര്‍ന്ന് വീണ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി

നേപ്പാളില്‍ തകര്‍ന്ന് വീണ താര എയര്‍സിന്റെ 9 എന്‍എഇടി വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. വിമാനത്തിലെ 22 യാത്രക്കാരും മരിച്ചുവെന്നാണ് പുറത്തുവരുന്ന പ്രാഥമിക നിഗമനം.മുംബൈയിലെ നാലംഗ കുടുംബം അടക്കം 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്നലെ രാവിലെയാണ് നേപ്പാളിലെ പൊക്കാറയില്‍ നിന്ന് ജോംസമിലേക്ക് 22 യാത്രക്കാരുമായി പോകുകയായിരുന്ന വിമാനം കാണാതായത്. 10.15 ന് ടേക്ക് ഓഫ് ചെയ്ത വിമാനം 15 മിനിറ്റ് പിന്നിട്ടതോടെ കാണാതാകുകയായിരുന്നു.