നേമത്തെ ഗൗരവത്തോടെ കാണുന്നു; മുല്ലപ്പള്ളി രാമചന്ദ്രന്‍

ന്യൂഡൽഹി :നേമത്ത് ഇത്തവണ പ്രശസ്തനും പൊതുസമ്മതനുമായ സ്ഥാനാർഥി ഉണ്ടാകുമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ .നേമത്തെ മത്സരത്തെ ഗൗരവത്തോടെയാണ് കാണുന്നത് .നേമം ബി ജെ പി യുടെ കോട്ടയാണോ എന്നുള്ളത് ഇത്തവണ ഫലം വരുമ്പോൾ അറിയാമെന്നും അദ്ദേഹം പറഞ്ഞു .

അവിടെ സി പി എമ്മും ബി ജെ പി യും തമ്മിലാണ് മത്സരമെന്ന് പ്രതികരണത്തിന് മറുപടി പറയാൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു .

ഉമ്മന്‍ചാണ്ടിയാകുമോ നേമത്തെ സ്ഥാനാര്‍ഥിയെന്ന മാധ്യമപ്രവകര്‍ത്തകരുടെ ചോദ്യത്തിന് എവിടെ മത്സരിച്ചാലും ജയിക്കുന്ന സ്ഥാനാര്‍ഥിയാണ് ഉമ്മന്‍ചാണ്ടിയെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.