നേഴ്‌സിംഗ് പരിശീലനം അപേക്ഷിക്കാം

ആരോഗ്യ വകുപ്പിന് കീഴിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സിംഗ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ഓക്‌സിലിയറി നേഴ്‌സിംഗ് ആന്റ് മിഡ് വൈഫ്‌സ് കോഴ്‌സിന് കാസര്‍കോട് ട്രെയിനിംഗ് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്ല്യ പരീക്ഷ പാസായ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 2021 ഡിസംബര്‍ 31ന് 17 വയസ് തികഞ്ഞിരിക്കണം. 30 വയസ് കവിയരുത്. പിന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് മൂന്ന് വയസും പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്കും അഞ്ച് വയസും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. മലയാളം എഴുതാനും വായിക്കാനും അറിയണം. ആശാവര്‍ക്കേഴ്‌സിന് രണ്ട് സീറ്റുകളും പാരാമിലിറ്ററി/ എക്‌സ്പാരാമിലിറ്ററി സര്‍വ്വീസുകാരുടെ ആശ്രിതര്‍ക്ക് ഒരു സീറ്റും സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷാ ഫോറം www.dhskerala.gov.in ല്‍ ലഭിക്കും. അപേക്ഷാ ഫീസ് പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് 75 രൂപയും ജനറല്‍ വിഭാഗത്തിന് 200 രൂപയുമാണ്. നിശ്ചിത അപേക്ഷാഫീസ് 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയിലടച്ച രസീത് സഹിതം സെപ്തംബര്‍ 14 ന് വൈകിട്ട് അഞ്ച് മണിക്കകം പരിശീലന കേന്ദ്രത്തിലെ പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കണം. ഫോണ്‍: 04994 227613.