നോർക്ക-യൂണിയൻ ബാങ്ക് പ്രവാസി ലോൺ മേള
നോർക്ക-യൂണിയൻ ബാങ്ക് പ്രവാസി ലോൺ മേള,കാസർഗോഡ്,കണ്ണൂർ ,വയനാട്,കോഴിക്കോട് ജില്ലകളിൽ
മടങ്ങിവന്ന പ്രവാസിമലയാളികൾക്കായി നോർക്ക റൂട്ട്സും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ലോൺ മേള സംഘടിപ്പിക്കുന്നു. കാസർഗോഡ്,കണ്ണൂർ ,വയനാട്,കോഴിക്കോട് ജില്ലകളിൽ ഫെബ്രുവരി 9,10 തീയതികളിലാണ് മേള. വേദികൾ : കാസർഗോഡ് :(കാസർഗോഡ് ബ്രാഞ്ച് ,പി ബി നമ്പർ .56 ,പടൂർ ഷോപ്പിംഗ് കോംപ്ലക്സ് ,ന്യൂ ബസ്സ് സ്റ്റാൻഡ്), കണ്ണൂർ: (കണ്ണൂർ മെയിൻ ബ്രാഞ്ച് ,ഫോർട്ട് റോഡ് ), വയനാട് (കൽപ്പറ്റ ബ്രാഞ്ച് ,ഡോർ നമ്പർ 9 / 305 / (3)മെയിൻ റോഡ് കൽപ്പറ്റ നാഷണൽ ഹൈവേ ), കോഴിക്കോട് : (യൂണിയൻ എം എസ് എം ഇ ഫസ്റ്റ് ബ്രാഞ്ച് , പാർകോ കോംപ്ലക്സ് , കല്ലായി റോഡ് ) . നോർക്ക ഡിപ്പാർട്ട്മെൻറ് പ്രൊജക്റ്റ് ഫോർ റീട്ടെൻഡ് എമിഗ്രൻസ് (NDPREM)പദ്ധതി പ്രകാരമാണ് വായ്പകൾ.
താത്പര്യമുള്ളവർ നോർക്ക റൂട്സിൻറെ വെബ് സൈറ്റായ www .norkaroots.org യിലെ NDPREM ൽ രജിസ്റ്റർ ചെയ്യണം. രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു എന്ന് തെളിയിക്കുന്ന പാസ്സ്‌പോർട്ട് കോപ്പിയും,രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ,ആധാർ,പാൻകാർഡ് ,ഇലക്ഷൻ തിരിച്ചറിയൽ കാർഡ് ,റേഷൻ കാർഡ് ,പദ്ധതി വിശദീകരണം ,പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ സഹിതം അതതു വേദികളിൽ രാവിലെ 10 മണിമുതൽ പങ്കെടുക്കാവുന്നതാണ് .
കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) NDPREM പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. ഇതോടൊപ്പം സൗജന്യമായി പദ്ധതി റിപ്പോർട്ടും തയാറാക്കി നൽകുന്നു.
ഈ അവസരം പ്രയോജനപ്പെടുത്തി മടങ്ങി വന്ന പ്രവാസികൾ പുതു സംരംഭങ്ങൾ തുടങ്ങി പുനരധിവാസം യാഥാർഥ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്‌സ് ഹെഡ്ഡോഫീസ് 0471-2770500 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്