ന‌ടന്‍ നെടുമുടി വേണുവിന്റെ മകൻ വിവാഹിതനായി

തിരുവനന്തപുരം: ന‌ടന്‍ നെടുമുടി വേണുവിന്റെ രണ്ടാമത്തെ മകന്‍ കണ്ണന്‍ വിവാഹിതനായി. ചെമ്പഴന്തി വിഷ്ണുവിഹാറില്‍ പുരുഷോത്തമന്റെയും വസന്തകുമാരിയുടെയും മകള്‍ വൃന്ദ പി. നായരാണ് വധു.

തിരുവനന്തപുരത്ത് ചെമ്പഴന്തിയിൽ അണിയൂര്‍ ദുര്‍ഗാ ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.