പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ ശുചീകരണ യജ്ഞവുമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍
മഴക്കാല ജന്യ രോഗങ്ങളും, പകര്‍ച്ചവ്യാധികളും തടയുന്നതിനായി ശുചീകരണത്തിന്റെ ഭാഗമായി കണ്ണൂര്‍ കോര്‍പ്പറേഷന്റെ വിവിധ കേന്ദ്രങ്ങളില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടത്തി. ചേലോറ -പള്ളിപ്പൊയില്‍, കക്കാട്, തെക്കിബസാര്‍, താളികാവ്,തോട്ടട സമാജ്വാദി കോളനി എന്നിവിടങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയത്. ചേലോറ- പള്ളിപ്പൊയിലില്‍ ശുചീകരണ പ്രവൃത്തികള്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു.
ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് കോര്‍പ്പറേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ ആളുകളുടെയും പിന്തുണ ഉണ്ടാവണമെന്ന് മേയര്‍ പറഞ്ഞു. കോവിഡ് മഹാമാരിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പകര്‍ച്ചവ്യാധിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൗണ്‍സിലര്‍ കെ പി അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. മിനി അനില്‍കുമാര്‍, വികെ ശ്രീലത, എം കെ ധനേഷ് ബാബു, വികെ പ്രകാശിനി, പ്രകാശന്‍ മാസ്റ്റര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പത്മരാജന്‍, പ്രമോദ് എന്നിവര്‍ സംബന്ധിച്ചു.
കക്കാട് ടൗണില്‍ നടന്ന ശുചീകരണ പ്രവൃത്തികള്‍ ഡെപ്യൂട്ടി മേയര്‍ കെ ശബീന ഉദ്ഘാടനം ചെയ്തു.
കൗണ്‍സിലര്‍മാരായ കുക്കിരി രാജേഷ്, വി പി അഫ്സീല, പനയന്‍ ഉഷ, മുന്‍ കൗണ്‍സിലര്‍ സലീം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മൊയ്തു എന്നിവര്‍ പങ്കെടുത്തു.
തെക്കി ബസാറില്‍ നടന്ന ശുചീകരണം ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷമീമ ടീച്ചര്‍, സിയാദ് തങ്ങള്‍ കൗണ്‍സിലര്‍ അഡ്വ. പി കെ അന്‍വര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ കെ ദാമോദരന്‍, മനോജ്, ഹംസ, സജല എന്നിവര്‍ നേതൃത്വം നല്‍കി.
തോട്ടട സമാജ്വാദി കോളനിയില്‍ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ പി വി കൃഷ്ണകുമാര്‍, ബിജോയ് തയ്യില്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സിദ്ദീഖ്, സ്മിത എന്നിവര്‍ നേതൃത്വം നല്‍കി.
താളികാവില്‍ നടന്ന ശുചീകരണം വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ രാഗേഷ് ഉത്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ചിത്തിര ശശിധരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സനല്‍ എന്നിവര്‍ നേതൃത്വം നല്‍കി. 26, 27 തീയതികളില്‍ കോര്‍പ്പറേഷനിലെ വിവിധ വാര്‍ഡുകളില്‍ കൗണ്‍സിലര്‍മാരുടെയും ശുചിത്വ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരും.