പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഭരിക്കുമെന്ന് എക്സിറ്റ്പോള്‍
പഞ്ചാബിൽ ഇത്തവണ ആം ആദ്മി പാർട്ടി അട്ടിമറി വിജയം നേടുമെന്ന് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ സർവേ. കോൺഗ്രസസിന് 19 മുതൽ 31 സീറ്റ് വരേയാണ് സർവേ പ്രവചിക്കുന്നത്. ബി ജെപിക്ക് 1 മുതൽ 4 വരേയും ശിരോമണി അകാലിദളിന് 7 മുതൽ 11 വരെ സീറ്റുകളും സർവേ പ്രവചിക്കുന്നു. പഞ്ചാബിൽ ആം ആദ്‌മി 76 മുതൽ 90 സീറ്റുകൾ നേടുമെന്ന് എക്‌സിറ്റ് പോൾ ഫലം. പഞ്ചാബിൽ ആം ആദ്‌മി 60 മുതൽ 84 സീറ്റുകൾ നേടുമെന്ന് ഇന്ത്യ ന്യൂസ് ജൻ കി ബാദ് സർവേ.
ഉത്തരാഖണ്ഡിൽ ബിജെപിക്ക് മുൻതൂക്കമെന്ന് ടൈംസ് നൗ സർവേ ഫലം.ഉത്തരാഖണ്ഡിൽ ബിജെപി അധികാരം നിലനിർത്തും. ബിജെപിക്ക് 37 സീറ്റ് ലഭിക്കുമെന്ന് സർവേ ഫലം.ഉത്തരാഖണ്ഡ്: ടൈംസ്‌നൗ വീറ്റോ എക്‌സിറ്റ് പോൾ ബിജെപി 37, കോൺഗ്രസ് 31, ആം ആദ്മി 01, മറ്റുള്ളവ 01. 70 സീറ്റുകളുള്ള ഉത്തരാഖണ്ഡ് നിയമസഭ നിലനിർത്തിക്കൊണ്ട് ബിജെപി 35 സീറ്റുകൾ കടക്കുമെന്ന് പി-മാർക് എക്സിറ്റ് പോൾ പ്രവചിക്കുന്നു. ജാൻ കി ബാത്-ഇന്ത്യ ന്യൂസ് എക്‌സിറ്റ് പോൾ : ഉത്തരാഖണ്ഡ് ബിജെപി : 32-41, കോൺഗ്രസ്: 35-27, ആം ആദ്മി : 00-01, ബിഎസ്പി : 00-01, മറ്റുള്ളവർ : 03-00
ഉത്തർ പ്രദേശിൽ ബിജെപി 240 സീറ്റുകൾ നേടുമെന്ന് റിപ്പബ്ലിക്ക് സർവേ പ്രവചനം. ഉത്തര് പ്രദേശ്: മാട്രിസ് എക്സിറ്റ് പോൾ ബിജെപി 262-277, എസ്പി 119 മുതൽ 134 വരെ, ബിഎസ്പി 07 മുതൽ 15 വരെ, കോൺഗ്രസ് 04. ഉത്തർ പ്രദേശിൽ ബിജെപിക്ക് സാധ്യത പ്രവചിച്ച് ടൈംസ് നൗ സർവേ.
ഗോവയിൽ ബിജെപി ഭരണം നിലനിർത്തുമെന്ന് ന്യൂസ് എക്‌സ്-പോൾസ്ട്രാറ്റ് എക്‌സിറ്റ്‌പോൾ സർവേ ഫലം. ബിജെപിക്ക് 17 മുതൽ 19 സീറ്റുകളിൽ വരെ വിജയിക്കാനാവും എന്നാണ് ന്യൂസ് എക്‌സ്-പോൾസ്ട്രാറ്റ് സർവേ പ്രവചിക്കുന്നത്. ഗോവയിൽ ആകെ 40 നിയമസഭാ സീറ്റുകൾ ആണ് ഉളളത്.ഗോവയിൽ ശക്തമായ പോരാട്ടം തന്നെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് കാഴ്ച വെച്ചേക്കും എന്നും സർവേ പ്രവചിക്കുന്നു. 11 മുതൽ 13 വരെ സീറ്റുകളാവും ഗോവയിൽ കോൺഗ്രസിന് നേടാൻ സാധിക്കുക. ആം ആദ്മി പാർട്ടിക്ക് 1 മുതൽ 4 വരെ സീറ്റുകൾ ആണ് ന്യൂസ് എക്‌സ്-പോൾസ്ട്രാറ്റ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. അതേസമയം മറ്റ് ചെറുപാർട്ടികൾക്ക് 2 മുതൽ 7 വരെ സീറ്റുകൾ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിക്കും എന്നും സർവേ പ്രവചിക്കുന്നു.