പഞ്ചാബി നടനും സാമൂഹിക പ്രവർത്തകനുമായ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു

ചണ്ഡീഗഡ്: പഞ്ചാബി നടനും സാമൂഹിക പ്രവർത്തകനുമായ ദീപ് സിദ്ദു (37) വാഹനാപകടത്തിൽ മരിച്ചു. ഹരിയാനയിലെ സോനിപത്തിലെ എക്സ്പ്രസ് ഹൈവേയിൽ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. കർഷക സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷക്കേസിൽ ദീപ് സിദ്ദു പ്രതി ചേർക്കപ്പെട്ടിരുന്നു.

ഡൽഹിയിൽ നിന്ന് പഞ്ചാബിലേക്ക് കാറിൽ പോകവെയാണ് അപകട്മുണ്ടായത്. ട്രക്കിന് പിറകിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിദ്ദു തത്ക്ഷണം മരിച്ചുവെന്നാണ് പോലീസ് നൽകുന്ന വിവരം