പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരിച്ചു

വാഷിംഗ്ടൺ:പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരിച്ചു. യുഎസിലെ ഡേവിഡ് ബെന്നറ്റ് എന്ന 57കാരനാണ് മരിച്ചത്.രണ്ട് മാസം മുന്‍പാണ് ഇയാള്‍ക്ക് പന്നിയുടെ ഹൃദയം മാറ്റിവച്ച്‌ ശസ്ത്രക്രിയ നടത്തിയത്.

അമേരിക്കയിലെ മെരിലാന്‍ഡ് മെഡിക്കല്‍ സ്‌കൂളിലായിരുന്നു ശസ്ത്രക്രിയ. ഡേവിഡ് ബെന്നറ്റിന്റെ ആരോഗ്യനില ഏറെ മോശമായതിനാല്‍ മനുഷ്യഹൃദയം മാറ്റിവെക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. തുടര്‍ന്നാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കുക എന്ന പരീക്ഷണത്തിന് തയാറായത്. ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്റര്‍ സഹായമില്ലാതെ ബെന്നറ്റ് സ്വന്തമായി ശ്വസിച്ചിരുന്നു.