സ്വർണ വിലയിൽ വൻ ഇടിവ്

സ്വർണ വിലയിൽ വൻ ഇടിവ്.പവന് 1280 രൂപ കുറഞ്ഞു. 38 ,560 രൂപയാണ് ഇന്നത്തെ വില

ഇന്നലെ രാവിലെ റെക്കോര്‍ഡിൽ എത്തിയ സ്വര്‍ണ വിലയിൽ ഇടിവ്. ഒറ്റ ദിവസം കൊണ്ട് പവന് 2,000 രൂപ കുറഞ്ഞു. ഇന്നലെ രാവിലെ പവന് 40,560 രൂപയായി വില ഉയര്‍ന്ന ശേഷം ഉച്ച കഴിഞ്ഞ് വില കുറഞ്ഞിരുന്നു.

ഒരു പവൻ 39,840 രൂപയായി ആണ് വില കുറഞ്ഞത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1977 ഡോളറിലേക്ക് വില ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.