പയ്യന്നൂര്‍ നഗരസഭ മെഗാ കൊവിഡ് പരിശോധന ക്യാമ്പുകള്‍ വാര്‍ഡു തലങ്ങളിലേക്ക്
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പയ്യന്നൂര്‍ നഗരസഭയില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള മെഗാ പരിശോധനകള്‍ക്കു തുടക്കമായി. നഗരസഭയുടെ 44 വാര്‍ഡുകളിലുമായി വരും ദിവസങ്ങളിലും പരിശോധനകള്‍ നടക്കും.
പയ്യന്നൂര്‍ താലൂക്കാശുപത്രി, പഴയങ്ങാടി താലൂക്കാശുപത്രി, മുത്തത്തി അര്‍ബര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, എന്നിവയുടെ നേതൃത്വത്തിലുള്ള ഏഴ് ഡോക്ടര്‍മാരും, ജീവനക്കാരുമടങ്ങുന്ന മെഡിക്കല്‍ സംഘമാണ് മെഗാ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
രോഗികളെ കണ്ടെത്തുന്നതിനും വ്യാപനം തടയുന്നതിനുമായി 17, 35 എന്നീ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തില്‍ നടന്ന ക്യാമ്പ് നഗരസഭാധ്യക്ഷ കെ വി ലളിത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് പി വി കുഞ്ഞപ്പന്, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി വി സജിത, ടി വിശ്വനാഥന്, വി ബാലന്, സമീറ ടീച്ചര്‍, സി ജയ, ഡോക്ടര്‍ അബ്ദുള്‍ ജബ്ബാര്‍, പി ആര് ഒ ജാക്സണ് ഏഴിമല എന്നിവര്‍ സംസാരിച്ചു.