പയ്യന്നൂർ എംഎൽഎ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

പയ്യന്നൂർ നിയോജക മണ്ഡലം എംഎൽഎ ടി ഐ മധുസൂദനന്റെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. പയ്യന്നൂർ തെക്കെ ബസാറിൽ സർവീസ് സഹകരണ ബാങ്ക് ബിൽഡിങ്ങിൽ ആരംഭിച്ച ഓഫീസ് മുൻ മന്ത്രി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്‌തു. മുൻ എംഎൽഎ സി കൃഷ്‌ണൻ അധ്യക്ഷനായി. പയ്യന്നൂർ നഗരസഭ അധ്യക്ഷ കെ വി ലളിത, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല, കെ വി ബാബു, സി സത്യപാലൻ, കെ കെ ഫൽഗുനൻ എന്നിവർ സംസാരിച്ചു. ഓഫീസ് ഉദ്ഘാടനത്തിന്റെ സ്‌മരണക്കായി ഓഫീസ് വളപ്പിൽ ടി ഐ മധുസൂദനൻ എംഎൽഎ വൃക്ഷ തൈ നട്ടു.