പയ്യാമ്പലത്തേക്ക് ജനസാ​ഗരമൊഴുകുന്നു; വിലാപ യാത്രയിൽ കാൽനടയായി മുഖ്യമന്ത്രിയും

മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുകൊണ്ട് പയ്യാമ്പലത്തേക്ക് വിലാപയാത്ര ആരംഭിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദർശനത്തിന് ശേഷം ആരംഭിച്ച വിലാപയാത്രയിൽ മുഖ്യമന്ത്രി അടക്കം കാൽനടയായി അനു​ഗമിക്കുന്നുണ്ട്. കോടിയേരിയെ യാത്രയാക്കാാൻ മൂന്നു കിലോമീറ്റർ നടന്ന് പ്രിയസഖാക്കൾ നടക്കും.

രാവിലെ പതിനൊന്നു മണിയേടെയാണ് കോടിയേരിയുടെ വീട്ടില്‍ നിന്ന് മൃതദേഹം പാര്‍ട്ടി ഓഫീസായ അഴീക്കോടന്‍ രാഘവന്‍ സ്മാരകത്തില്‍ എത്തിച്ചത്. പതിനായിരങ്ങളാണ് വീട്ടിലും പാര്‍ട്ടി ഓഫീസിലും പ്രിയ നേതാവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.