പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. വൈകിട്ട് ഏഴുമണി വരെ പരസ്യപ്രചാരണം നടത്താൻ അനുമതി നൽകിയിട്ടുമുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊട്ടിക്കലാശത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ഉറപ്പാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി.

പ്രചാരണം അവസാനിക്കുമ്പോൾ ആൾക്കൂട്ടമുണ്ടാകുന്ന തരത്തിലുള്ള കൂടിച്ചേരുകൾക്ക് അനുമതിയുണ്ടാവില്ല. ഈ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ് കേസെടുക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.