പരാതി പരിഹാര സമ്പര്‍ക്ക പരിപാടി
എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ടുമായി ബന്ധപ്പെട്ട നിധി താങ്കള്‍ക്കരികെ ജില്ലാ വ്യാപന പദ്ധതി പ്രതിമാസ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി മാര്‍ച്ച് 27 രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ കണ്ണൂര്‍ ഫോര്‍ട്ട് റോഡിലെ വി.കെ കോംപ്ലക്‌സിലുള്ള ഇപിഎഫ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും, മഞ്ചേശ്വരം വ്യാപാര ഭവന്‍ കോണ്‍ഫറന്‍സ് ഹാളിലും നടത്തും.
ഇപിഎഫ് അംഗങ്ങള്‍ക്കും തൊഴിലുടമകള്‍ക്കും ഇപിഎസ് പെന്‍ഷണര്‍മാര്‍ക്കും തൊഴിലാളി സംഘടനാ പ്രതിനിധികള്‍ക്കും ഒരേ സമയം വിവര കൈമാറ്റത്തിനും പരാതി പരിഹാരത്തിനുമുള്ള വേദിയായിരിക്കും ഇത്. പെന്‍ഷന്‍ യോഗ്യത, പെന്‍ഷന്‍ തുക സംബന്ധിച്ച പ്രശ്‌നങ്ങളും, ഇ-നോമിനേഷന്‍, ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പ്രാധാന്യത്തെ കുറിച്ചും ചര്‍ച്ച ചെയ്യും. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം.
ഫോണ്‍: 0497 2712388