പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടി


ചുവടെ നൽകിയ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ 11.06.2021 വരെയും പിഴയോടു കൂടെ 14.06.2021 വരെയും ഹാർഡ് കോപ്പി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 18.06.2021 വരെയും നീട്ടി:
o ഒന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 അഡ്മിഷൻ മുതൽ), നവംബർ 2020
o അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 അഡ്മിഷൻ മുതൽ), ഒക്റ്റോബർ 2020
o അഫീലിയേറ്റഡ് കോളേജുകളിലെ ആറും നാലും സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി – 2014 അഡ്മിഷൻ മുതൽ), മെയ് 2021
ഒന്നാം സെമസ്റ്റർ എം. ബി. എ. (ഒക്റ്റോബർ 2020), ബി. എഡ്. (നവംബർ 2020) പരീക്ഷകൾക്കുള്ള അപേക്ഷകളുടെ പകർപ്പ് സർവകലാശാലയിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 14.06.2021 വരെ നീട്ടി.
ടൈംടേബിൾ
· 22.06.2021 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
· 29.06.2021 ന് ആരംഭിക്കുന്ന മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (മാർച്ച് 2021) പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രസ്തുത ദിവസങ്ങളിൽ തന്നെ മാർച്ച് 2020 സെഷൻ മൂന്നാം വർഷ കോവിഡ് സ്പെഷ്യൽ പരീക്ഷകളും നടക്കും.
വെള്ളിയാഴ്ച ഉച്ചക്ക് 2 മണികും മറ്റ് ദിവസങ്ങളിൽ രാവിലെ 11 മണികും പരീക്ഷകൾ ആരംഭിക്കും.
ബി. എ. എൽഎൽ. ബി. പരീക്ഷ
നാലാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (മെയ് 2020) പരീക്ഷകൾ 22.06.2021 ന് ആരംഭിക്കും.
പ്രോജക്ട് മൂല്യ നിർണയം / വാചാ പരീക്ഷ

നാലാം സെമസ്റ്റർ എം. എ. കന്നഡ ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി – ഏപ്രിൽ 2021) പ്രൊജക്റ്റ് മൂല്യനിർണയം/ വാചാ പരീക്ഷ 09.06.2021, 10.06.2021 തീയതികളിൽ ഓൺലൈനായി നടക്കുന്നതാണ്.
നാലാം സെമസ്റ്റർ എം. എസ്. ഡബ്ള്യു. ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി – ഏപ്രിൽ 2021) പ്രൊജക്റ്റ് മൂല്യനിർണയം/ വാചാ പരീക്ഷ 15.06.2021, 16.06.2021 തീയതികളിൽ പിലാത്തറ സെന്റ് ജോസഫ്‌സ് കോളേജിൽ വച്ചും 18.06.2021, 19.06.2021 തീയതികളിൽ അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജിൽ വച്ചും നടത്തുന്നതാണ്.

ടൈംടേബിൾ സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.