പരീക്ഷാകേന്ദ്ര മാറ്റം

ആറാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 അഡ്മിഷൻ മുതൽ) ഏപ്രിൽ 2021 പരീക്ഷകളുടെ ഹോൾടിക്കറ്റിൽ ഗവ. ആർട്സ് & സയൻസ് കോളേജ് കിനാനൂർ കരിന്തളം പരീക്ഷാകേന്ദ്രമായി രേഖപ്പെടുത്തിയ വിദ്യാർഥികൾ സി. കെ. നായർ ആർട്സ് & മാനേജ്മെന്റ് കോളേജിലും, ഗവ. കോളേജ് മാനന്തവാടി പരീക്ഷാകേന്ദ്രമായി രേഖപ്പെടുത്തിയ വിദ്യാർഥികൾ പി. കെ. കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിലും പരീക്ഷക്ക് ഹാജരാകേണ്ടതാണ്.

ഹാൾടിക്കറ്റ്

06.07.2021 ന് ആരംഭിക്കുന്ന വച്ച് നടക്കുന്ന ആറാം സെമസ്റ്റർ എം. സി. എ./ എം. സി. എ. ലാറ്ററൽ എൻട്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) മെയ് 2021 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഇന്റേണൽ മാർക്ക്

ഇന്റേണൽ മാർക്ക് അപ്ലോഡ് ചെയ്യുന്നതിനിള്ള സമയപരിധി:

· ആറാം സെമസ്റ്റർ ബിരദ പരീക്ഷ, ഏപ്രിൽ 2021 : 30.06.2021 – 12.07.2021

· ആറാം സെമസ്റ്റർ എം. സി. എ. പരീക്ഷ, മെയ് 2021 : 06.07.2021 – 13.07.2021

· ഒന്നാം സെമസ്റ്റർ എം. ബി. എ. പരീക്ഷ, ഒക്റ്റോബർ 2020 : 08.07.2021 – 16.07.2021

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം. എഡ്. (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 12.07.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം

മൂന്നാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 13.07.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം

പ്രൊജക്റ്റ് മൂല്യനിർണയം

ആറാം സെമസ്റ്റർ ബി. എ. ഇക്കണോമിക്സ്/ ഡിവെലപ്മെന്റ് ഇക്കണോമിക്സ് (റെഗുലർ/ സപ്ലിമെന്ററി, ഏപ്രിൽ 2021) പ്രൊജക്റ്റ് മൂല്യനിർണയം 01.07.2021 ന് ഓൺലൈനായി നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.