പരീക്ഷാവിജ്ഞാപനം

പരീക്ഷാവിജ്ഞാപനം

അഞ്ചാം സെമസ്റ്റർ ബി.എ / ബി.ബി.എ ബി.കോം അഞ്ചാം സെമസ്റ്റർ ബി.എ സോഷ്യൽ സയൻസ്-ഓപ്ഷണൽ ഹിസ്റ്ററി / ബി.എസ്.സി ലൈഫ് സയൻസ് & കമ്പ്യൂട്ടേഷണൽ ബയോളജി/ബി.എം .എം.സി/ബി.എസ്.സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് (റെഗുലർ -2020 അഡ്മിഷൻ) ഡിഗ്രി ,നവംബർ 2022, അഞ്ചാം സെമസ്റ്റർ ബി.എ / ബി.ബി.എ / ബി.കോം (പ്രൈവറ്റ് രെജിസ്ട്രേഷൻ – 2020 അഡ്മിഷൻ -റെഗുലർ)ഡിഗ്രി , നവംബർ 2022 എന്നീ പരീക്ഷകൾക്ക് 07.02.2023 മുതൽ 10.02.2023 വരെ പിഴയില്ലാതെയും 13.02.2023 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം .പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഹാൾ ടിക്കറ്റ്
07/02/2023 നു ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (റെഗുലർ / സപ്ലിമെൻറ്ററി /ഇംപ്രൂവ്മെന്റ്) -നവംബർ 2022 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

അസിസ്റ്റൻ്റ് പ്രൊഫസർ / യോഗ ട്രെയിനർ

കണ്ണൂർ സർവകലാശാലാ മാങ്ങാട്ടുപറമ്പ ക്യാമ്പസ് കായിക പഠന വകുപ്പിൽ ഒഴിവുവന്ന അസിസ്റ്റൻറ് പ്രൊഫസർ (യോഗ), യോഗ ട്രെയിനർ എന്നീ തസ്തികളിലേക്കുള്ള വാക്ക് ഇൻ ഇൻ്റർവ്യൂ ഫെബ്രുവരി 7 ന് നടക്കും. യോഗയിൽ ബിരുദാനന്തര ബിരുദവും നെറ്റുമാണ് അസിസ്റ്റൻ്റ് പ്രൊഫസറുടെ യോഗ്യത. യോഗയിൽ ബിരുദാനന്തര ബിരുദമാണ് യോഗ ട്രെയിനറുടെ യോഗ്യത. താല്പര്യമുള്ളവർ രാവിലെ കൃത്യം 10 മണിക്ക് മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ പഠനവകുപ്പിൽ എത്തണം.

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള തളാപ്പ്, ഹൃദയാരാം കമ്മ്യൂണിറ്റി കോളേജ് ഓഫ് കൗൺസിലിഗ്, കാസർഗോഡ് ജില്ലയിലെ ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ്, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ 2023-24 അധ്യയന വർഷത്തിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി (പി.ജി.ഡി.സി.പി. പാർട്ട് ടൈം ) കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2023 മാർച്ച് 01. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.