പരീക്ഷ പുനക്രമീകരിച്ചു

21.07.2021 ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. തിയറി പരീക്ഷകൾ 22.07.2021 (വ്യാഴം) ന് നടക്കുക്കും. പ്രാക്റ്റിക്കൽ പരീക്ഷകൾ നടക്കുന്ന തീയതി പിന്നീടറിയിക്കും.

പരീക്ഷ മാറ്റിവെച്ചു

മാങ്ങട്ടുപറമ്പ ക്യാംപസിൽ 14.07.2021 ന് ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ എം. സി. എ. / എം. സി. എ. ലാറ്ററൽ എൻട്രി (റെഗുലർ/ സപ്ലിമെന്ററി- മെയ് 2021) പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

പരീക്ഷാവിജ്ഞാപനം

· രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2011 അഡ്മിഷൻ മുതൽ) ജൂൺ 2021 പരീക്ഷകൾക്ക് 23.07.2021 മുതൽ 28.07.2021 വരെ പിഴയില്ലാതെയും 30.07.2021 വരെ പിഴയോട് കൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 03.08.2021 നകം സർവകലാശാലയിൽ സമർപ്പിക്കണം. 2011- 2016 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷാർഥികൾ 28.07.2021 വരെ പിഴയില്ലാതെയും 30.07.2021 വരെ പിഴയോട് കൂടെയും ഓഫ്ലൈനായി അപേക്ഷിക്കണം.

· രണ്ടാം സെമസ്റ്റർ എം. ഫിൽ. ഇംഗ്ലിഷ് (റെഗുലർ/ സപ്ലിമെന്ററി) ജൂൺ 2020 പരീക്ഷകൾക്ക് 16.07.2021 വരെ പിഴയില്ലാതെയും 22.07.2021 വരെ പിഴയോട് കൂടെയും ഓൺലൈനായി അപേക്ഷിക്കാം.

വിശദമായ പരീക്ഷാവിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

ടൈംടേബിൾ

നാലാം സെമസ്റ്റർ ബിരുദ (കോവിഡ് സ്പെഷ്യൽ – ഏപ്രിൽ 2020) പരീക്ഷകളുടെ ബാക്കിയുള്ള പേപ്പറുകൾ 23.07.2021 മുതൽ നടക്കും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഗവ. കോളേജ് മാനന്തവാടി പരീക്ഷ കേന്ദ്രമായിരുന്നവർ പി. കെ. കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസസിൽ പരീക്ഷക്ക് ഹാജരാകണം. കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമില്ല.