പരീക്ഷ പുനക്രമീകരിച്ചു

ജൂലൈ 21 നടത്താനിരുന്ന വിവിധ ബിരുദ, ബിരുദാനന്തരബിരുദ, ബിടെക് (MCSC35- Artificial Intelligence ഒഴികെ) തിയറി പരീക്ഷകൾ ജൂലൈ 22ന് നടക്കുന്ന രീതിയിൽ പുനക്രമീകരിച്ചു.

ജൂലൈ 21ന് നടത്താൻ നിശ്ചയിച്ചിരുന്ന 2013ന് മുൻപുള്ള അഡ്മിഷൻ എം എസ് സി കമ്പ്യൂട്ടർ സയൻസ് MCSC35- Artificial Intelligence പേപ്പർ പരീക്ഷ ജൂലൈ 23 ന് നടത്തും

ജൂലൈ 23 നടത്താനിരുന്ന ഒന്നാം സെമസ്റ്റർ പി ജി ഡി സി പി (നവംബർ 2020 ) പരീക്ഷ 26ന് നടത്തും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കും മറ്റു ദിവസങ്ങളിൽ രാവിലെ 11 മണിക്കുമായിരിക്കും പരീക്ഷകൾ തുടങ്ങുക.