പറവൂരിൽ വൻ തീപിടുത്തം.

കൊച്ചി:പറവൂരിൽ വൻ തീപിടുത്തം. തത്ത പള്ളിയിലെ അന്ന പ്ലാസ്റ്റിക് കമ്പനി ഗോഡൗണിൽ ആണ് തീപിടിത്തമുണ്ടായത്.

ജനവാസ കേന്ദ്രത്തിന് തൊട്ടടുത്താണ് ഗോഡൗൺ. പ്രദേശത്ത് പുകയും രൂക്ഷ ഗന്ധവും വ്യാപിച്ചതോടെ സമീപത്തെ വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. അഗ്നിശമന സേനയുടെ ആറ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് തടഞ്ഞത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗിക്കുന്നതിനായാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്.