പസഫിക് സമുദ്രത്തിൽ 7.7 തീവ്രതയിൽ ഭൂചലനം.
പസഫിക് സമുദ്രത്തിൽ 7.7 തീവ്രതയിൽ ഭൂചലനം. ഓസ്ട്രേലിയൻ തീരത്തിനുസമീപത്തുള്ള ലോയൽറ്റി ദ്വീപുകളാണ് പ്രഭവകേന്ദ്രം. ഭൂചലനത്തെത്തുടർന്ന് ഓസ്ട്രേലിയ, ഫിജി, വനുവാതു, ന്യൂകാലിഡോണിയ തീരങ്ങളിൽ ഓസ്ട്രേലിയൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സുനാമി മുന്നറിയിപ്പ് നൽകി.
ബുധനാഴ്ച രാത്രിയോടെയാണ് ഭൂചലനമുണ്ടായത്. കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്