പാകിസ്താനിലെ പ്രമുഖ ടെലിവിഷൻ അവതാരകൻ മരിച്ചനിലയിൽ

പാകിസ്താനിലെ പ്രമുഖ ടെലിവിഷൻ അവതാരകനും തഹ്‍രീകെ ഇൻസാഫ് പാർട്ടി മുൻ എം.പിയുമായ ആമിർ ലിയാഖത്തിനെ (49) മരിച്ചനിലയിൽ കണ്ടെത്തി. വീട്ടിൽ മരണാസന്നനായി കണ്ടെത്തിയ ലിയാഖത്തിനെ ആശുപ​ത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ബുധനാഴ്ച രാത്രി ലിയാഖത്തിന് അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും ആശുപത്രിയിൽ പോകാൻ തയാറായില്ല.

ആമിർ ലിയാഖത്ത് 2002 -ലാണ് ആദ്യമായി അസംബ്ലിയിൽ എത്തുന്നത്. അന്ന് എംക്യുഎം പാർട്ടിയുടെ പ്രതിനിധിയായിരുന്ന ഇദ്ദേഹം, 2004 -ൽ ഷൗക്കത് അസീസ് മന്ത്രിസഭയിൽ മതകാര്യ വകുപ്പ് മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.