പാരമ്പര്യേതര ട്രസ്റ്റി നിയമനം

പയ്യന്നൂര്‍ താലൂക്ക് രാമന്തളി വില്ലേജില്‍പ്പെട്ട കുന്നരു ശ്രീ മൂകാംബിക ക്ഷേത്രം, തളിപ്പറമ്പ് താലൂക്ക് ചേലേരി വില്ലേജിലെ ചേലേര ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രം, കയരളം വില്ലേജ് ചെക്യാട്ട് ശ്രീ ധര്‍മ്മ ശാസ്ത ക്ഷേത്രം, ആന്തൂര്‍ വില്ലേജ് ആന്തൂര്‍ ശ്രീ വേട്ടക്കൊരു മകന്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. അപേക്ഷകള്‍ കാസര്‍കോട് ഡിവിഷന്റെ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സെപ്തംബര്‍ 24ന് വൈകിട്ട് അഞ്ചുമണിക്കകം സമര്‍പ്പിക്കണം. അപേക്ഷാ ഫോറം www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റ്, നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍ല്‌പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.