പാറെമൊട്ടയിൽ പ്രവർത്തിച്ചുവന്നിരുന്ന വാറ്റ് കേന്ദ്രം ആലക്കോട് എക്‌സൈസ് സംഘം തകർത്തു

പാറെമൊട്ടയിൽ പ്രവർത്തിച്ചുവന്നിരുന്ന വാറ്റ് കേന്ദ്രം ആലക്കോട് എക്‌സൈസ് സംഘം തകർത്തു. പ്രിവന്റീവ് ഓഫീസർ കെ ജി മുരളിദാസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് വാറ്റ് കേന്ദ്രം തകർത്തത്.

ആലക്കോട് പാറേമൊട്ട കൈപ്പൻ കുഴി തോട്ടിലെ വൻ പാറക്കെട്ടുകൾകിടയിൽ പാറക്കല്ലുകൾ പെറുക്കികെട്ടിയുണ്ടാക്കിയ കുഴിയിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു വാറ്റാൻ സൂക്ഷിച്ചു വെച്ച 250 ലിറ്ററോളം വാഷ് ആണ് ആലക്കോട് എക്സൈസ് കണ്ടെത്തി നശിപ്പിച്ചത്.

അതീവ രഹസ്യമായി പ്രവർത്തിച്ചു വന്ന വാറ്റുകേന്ദ്രംദുഷ്കരമായപാറക്കെട്ടുകൾകിടയിലൂടെ സാഹസികമായി ആണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിനെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതി ഉടൻ തന്നെ അറസ്റ്റിലാകുമെന്ന് അധികൃതർ അറിയിച്ചു.

പ്രിവന്റീവ് ഓഫീസർ പ്രകാശൻ ആലക്കൽ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ടി ആർ രാജേഷ്, സി ഇ ഒ മാരായ മധു ടി.വി, സുരേന്ദ്രൻ എം, ഡ്രൈവർ ജോജൻ എന്നിവർ എക്‌സൈസ് പാർട്ടിയിൽ ഉണ്ടായിരുന്നു